NIKHIL PAZHAKULAM
Kerala Online
Malayalam News
Kerala Temple News
India News
Monday, August 8, 2011
Friday, April 1, 2011
PAZHAKULAM PUNTHALAVEETIL TEMPLE -THIRUVUTHSAVAM-APRIL 10 to APRIL14 (പഴകുളം പുന്തലവീട്ടില്‍ തിരുവുത്സവം : ഏപ്രില്‍ 10-ഏപ്രില്‍14)
Click on image for full view
PAZHAKULAM PUNTHALAVEETIL AMMA TEMPLE -THIRUVUTHSAVAM-APRIL 10 to APRIL14 (പഴകുളം പുന്തലവീട്ടില്‍ തിരുവുത്സവം : ഏപ്രില്‍ 10-ഏപ്രില്‍14)
FIRST DAY OF FESTIVAL-(PROGRAM DETAILS)
Click on image for full view
SECOND DAY OF FESTIVAL-(PROGRAM DETAILS)
Click on image for full view
THIRD DAY OF FESTIVAL-(PROGRAM DETAILS)
Click on image for full view
FORTH DAY OF FESTIVAL-(PROGRAM DETAILS)
Click on image for full view
FIFTH DAY OF FESTIVAL-(PROGRAM DETAILS)
Click on image for full view
FIFTH DAY OF FESTIVAL -(PROGRAM DETAILS)-:PART 1
Click on image for full view
SECOND DAY OF FESTIVAL-(PROGRAM DETAILS):- PART 2
Click on image for full view
PAZHAKULAM TEMPLE FESTIVAL DETAILS : WWW.PAZHAKULAMPUNTHALAVEETILAMMA.blogspot.com
>
Tuesday, February 1, 2011
Monday, January 24, 2011
കേരളത്തിലെ മതങ്ങൾ
കേരളത്തിലെ മതങ്ങൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ എന്നിവയാണ് കേരളത്തിലെ പ്രധാന മതങ്ങൾ. 2001-ലെ കാനേഷുമാരി കണക്ക് പ്രകാരം കേരളത്തിൽ 56% ഹിന്ദുക്കളും, 24% മുസ്ലിങ്ങളും, 19% ക്രിസ്ത്യാനികളുമുണ്ട്. ശേഷിച്ചവർ സിഖ്, ജൈന, ജൂത വിഭാഗങ്ങളിൽപ്പെടുന്നു.[1]. ഉള്ളടക്കം |
ഹിന്ദു മതം
ഹിന്ദ് എന്നാൽ സിന്ധു നദീ തീരം എന്നർത്ഥം. ആയതിനാൽ ഹിന്ദുവെന്നത് സിന്ധു നദീ തീരത്ത് വസിക്കുന്നവൻ എന്നാണർത്ഥം. ജനങ്ങൾ അനുഷ്ഠിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും എന്നർത്ഥത്തിലാണ് ഹിന്ദു മതം ആദ്യമായി അറിയപ്പെട്ടിരുന്നത്. ഉറവിടങ്ങളായ ശ്രുതി, സ്മൃതി, വേദങ്ങൾ, പുരാണങ്ങൾ , ഉപനിഷത്തുകൾ, സദാചാര സംഹിതകൾ എന്നിവയാണ്. ഇന്ത്യയി 85% ഹിന്ദുക്കളാണ്. മറ്റ് മതങ്ങളെ അപേക്ഷിച്ച് ഏകീകൃത അരാധനാസ്വഭാവമില്ല. വിവിധ വിഭാഗങ്ങളുണ്ടായിരുന്നെങ്കിലും ആര്യന്മാരുടെ അധിനിവേശം വരെ ജാതിതിരിവ് ഇല്ലായിരുന്നു. പിന്നീട് ആണ് ചാതുർവർണ്ണ്യവും ഭക്തിമാർഗ്ഗവും ക്ഷേത്രങ്ങളും മറ്റു ജാതീയ വ്യത്യാസങ്ങളും വന്നത്. ഹിന്ദു മതത്തിൽ സവർണ്ണരെന്നും അവർണ്ണരെന്നും രണ്ടു വിഭാഗങ്ങളും പിന്നെ ഇതിൽ രണ്ടിലും പെടാത്ത വരും ഉണ്ട്.സവർണ്ണർ
ചാതുർവണ്ണ്യക്കാരായ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവരുടെ പിങാമികളും അവരുടെ അവാന്തര വിഭാഗങ്ങളും ഇതിൽ പെടുന്നു.ബ്രാഹ്മണർ
- പ്രധാന ലേഖനം: ബ്രാഹ്മണർ
===== ബ്രഹ്മണരിലെ അവാന്തര വിഭാഗങ്ങൾ =====[അവലംബം ആവശ്യമാണ്]
- അമ്പലവാസികൾ
- പട്ടരുണ്ണി
- പ്ലാപ്പിള്ളി
- പിഷാരടി
- പൊതുവാൾ
- വാര്യർ
- മാരാർ
- പുഷ്പകർ
- തെയ്യമ്പാടി കുറുപ്പ്
- കാരോപണിക്കർ
[തിരുത്തുക] അമ്പലവാസികൾ
ആറോളം അവാന്തര വിഭാഗങ്ങൾ തന്നെ ഉള്ള ഒരു വിഭാഗമാണിത് ക്ഷേത്രങ്ങളിലെ മാലകെട്ട്, ചെണ്ടകൊട്ട്, അടിച്ചുവാരൽ, ശംഖുവിളിക്കൽ തുടങ്ങി വിവിധ തരം ജോലികളാണ് ഇവർ ചെയ്തു വന്നിരുന്നത്. അവയിലെ ചില വിഭാഗങ്ങൾ താഴെ പറയുന്നു,ക്ഷത്രിയർ
ചാതുർവർണ്ണ്യ വ്യവസ്ഥിതിയനുസരിച്ച് ബ്രാഹ്മണർ കഴിഞ്ഞാൽ അടുത്ത സ്ഥാനം അർഹിക്കുന്ന ജാതികാരാണ് ഇവർ. പ്രജാസംരക്ഷണം, ദാനം, വെഡാദ്ധ്യയനം തുടങ്ങിയവയാണ് ധർമ്മങ്ങൾ. ഇവർ മൂന്നായി തരം തിരിക്കപ്പെട്ടിട്ടുണ്ട്.- സാമന്ത ക്ഷത്രിയർ
- പർദേശി ക്ഷത്രിയർ
- ബ്രഹ്മണ ക്ഷത്രിയർ
- മലയാള ക്ഷത്രിയർ - ക്ഷത്രിയ സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (തമ്പി, കരിത്തിയൻ നായർ, നമ്പ്യാർ, പിള്ള, ഇല്ലക്കാർ, സ്വരൂപക്കാർ, പടമംഗലക്കാർ, തമിഴ് പടക്കാർ, ചെമ്പകരാമൻ, ഉണ്ണിത്താൻ, വലിയത്താൻ, കർത്താവ്, കയ്മൾ, കുറുപ്പ്)
സാമന്ത ക്ഷത്രിയർ
കേരളത്റ്റിലെ രാജാക്കന്മാർ ആണ് സാമന്തന്മാർ.ഇവരിൽ തന്നെ പത്തു വിഭാഗങ്ങൾ ഉണ്ട്. നമ്പൂതിരിമാരും നായർവിഭാഗക്കാരും തമ്മിലുണ്ടായ വേഴ്ചയുടെ ഫലമായി നായന്മാരിൽ നിന്നും തരം തിരിഞ്ഞുണ്ടായ അന്തരാള ജാതിയാണിവർ. പ്രധാന വിഭാഗങ്ങൾ
- രാജാക്കന്മാർ പ്രധാനപ്പെട്ടവ തിരുവിതാംകൂർ രാജവംശം, മവേലിക്കര രാജവംശം, എണ്ണക്കാട് രാജവംശം, പ്രായിക്കര രാജവംശം, തിരുവല്ല രാജവംശം, കാർത്തികപ്പള്ളി രാജവംശം, മറിയപ്പള്ളി രാജവംശം, ആറന്മുള രാജവംശം, തെക്കുകൂർ രാജവംശം(കോട്ടയം), ഏറ്റുമാനൂർ രാജവംശം, കടനാട് രാജവംശം, വടക്കുംകൂർ രാജവംശം, കൊച്ചി രാജവംശം, കൊടുങ്ങല്ലൂർ രാജവംശം, അയിരൂർ രാജവംശം, ഏറനാട് രാജവംശം, വള്ളുവനാട്, വടക്കൻ കോട്ടയം രാജവംശം, കുറുമ്പനാട് രാജവംശം, പരപ്പനാട് രാജവംശം, നീലേശ്വരം രാജവംശം, ചിറയ്ക്കൽ രാജവംശം, കോഴിക്കോട് രാജവംശം എന്നിങ്ങനെയാണ്.
- കോയിക്കൽ തമ്പുരാക്കന്മാർ കോയിൽ അധികാരികളായിരുന്ന ഇവർ രാജ കുടുംബങ്ങളുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. പ്രധാനകുടുംബങ്ങൾ കിളിമാനൂർ കോവിലകം, ചങ്ങനാശ്ശേരി കോവിലകം, ചെറുകോൽ കോവിലകം, തമ്പാന്മാർ
- തിരുമുല്പാട് മുന്നിൽ നിൽകുന്നയാൾ എന്നർത്ഥം സാമൂതിരി വംശം ഈ ജാതിയിൽ പെടും. അടിയോടി, ഉണ്യാതിരി, പണ്ടാല, എറാടി, വെള്ളോടി, നെടുങ്ങാടി എന്നിവരെല്ലാം.
ബ്രഹ്മണ ക്ഷത്രിയർ
ചെമ്പകശ്ശേരി, തൃക്കാക്കര തിടങ്ങി രാജ്യാധികാരം നടത്തിവന്ന ബ്രാഹ്മണരാണ് ബ്രാഹ്മണ ക്ഷത്രിയർ.പർദേശി ക്ഷത്രിയർ
തമിഴ്‌നാട്ടിൽ നിന്നുംകുടിയേറിപ്പാർത്ത പൂഞ്ഞാർ, പന്തളം തുടങ്ങി രാജകുടുംബങ്ങളാണ് പർദേശി ക്ഷത്രിയർ.ക്ഷത്രിയ നായർ (മലയാള ക്ഷത്രിയർ)
നായർ എന്ന പ്രധാനലേഖനം കാണുക.വിവിധ വംശങ്ങളിൽ പട്ടാളക്കാരുടെയും ഉദ്യോഗസ്ഥരുടെയും സമ്പന്നന്മാരുടെയും തറവാടുകളെ ക്ഷത്രിയ സ്ഥാനമുള്ള നായരായി കണക്കാക്കി വന്നു, 1113 ഒരു രേഖയിലാണ് ആദ്യമായി നായർ എന്ന പദം ഉപയോഗിച്ചു കാണുന്നത്. നായന്മാരിൽ തന്നെ 116 ഉപവിഭാഗങ്ങൾ ഉണ്ട എന്ന് 1901 -ലെ സെൻസസ് പറയുന്നു. 18 വിഭഗങ്ങൾ ഉണ്ട് എന്നാണ് പഴമ. എന്നാം ഇന്ന് അഞ്ചു പ്രധാന വിഭാഗങ്ങളേ ഉള്ളൂ.[7][8]
വൈശ്യർ
വർണ്ണവ്യവസ്ഥയിൽ അടുത്ത സ്ഥാനം ഇവർക്കാണ്. തൽമുറകളായി കൃഷി,കച്ചവടം എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരാണ്. ആര്യാധിനിവേശം ഉണ്ടാവുന്നതിനു മുന്നേ തന്നെ ഇക്കൂട്ടർ ഇവിടെ ഉണ്ടായിരുന്നവരും അവർക്ക് പ്രത്യേക മതങ്ങൾ ഉണ്ടായിരുന്നവരുമാണ്. അതിനാൽ അവരെ വൈശ്യർ ഗണത്തിൽ കണക്കാക്കാൻ സാധിച്ചില്ല.ശൂദ്രർ
- വെള്ളാളർ
- വിളക്കിത്തല
- ശൂദ്ര സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (വിളക്കിത്തല നായർ, വെളുത്തേടത്തു നായർ, ചാക്കാല നായർ)
മലബാറിലെ ഉപവിഭാഗങ്ങൾ
നായരിലെ തന്നെയുള്ള ഉപവിഭാഗമായ- താരകന്മാർ വ്യപരികളായ ഇവർ പാലക്കാട്ടും വള്ളുവനാട്ടും മാത്രമായി കാണപ്പെടുന്നു.
- രാവരികൾ വ്യാപരികൾ എന്ന പദത്തിന്റെ ലുപ്ത രൂപം വടക്കൻ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു
അവർണ്ണജാതികൾ
ഹിന്ദുമതത്തിലെ നാലു വർണ്ണങ്ങളിലും ഉൾപ്പെടാതിരുന്നവരെ അവർണ്ണർ എന്നു വിളിക്കുന്നു. സവർണ്ണർ, ഇവരെ ജാതിയിൽ ഏറ്റവും താഴെക്കിടയിലായി കണക്കാക്കുന്നു. ഇന്നത്തെ മറ്റു പിന്നോക്ക ജാതിക്കാർ, പട്ടികജാതി, പട്ടിക വർഗ്ഗം തുടങ്ങിയവർ ഈ കൂട്ടത്തിൽ പെടുന്നു.പിന്നോക്ക ജാതിക്കാർ
വിദ്യാഭ്യാസാനുകൂല്യങ്ങൾക്ക് അർഹത്യുള്ള ഹിന്ദു മതത്തിലെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവർ. തഴെ പറയുന്നവ അതിൽ ചിലതാണ്:- ഈഴവർ ( ഈഴവാസ്, തിയ്യർ, ഈഴുവൻ, ഇഴുവൻ, ഇള്ളുവൻ, ബില്ലവ എന്നിവ ഇതിൽ പെടും
- അഗാസ
- അരയൻ വാലൻ, മുക്കുവൻ, മുകയ, മൊഗയൻ, അരവൻ, ബോവീസ്, ഘർവി, നുളയൻ അരയവാത്തി എന്നിവ ഇതിൽ പെടും
- അരിമറാഠി
- ആര്യ-ധീവരർ അഡഗര, ദേവാംഗ, കൈക്കോലൻ, പട്ടാര്യ, സെലിയ, പട്ടുശാലി, തോഗട്ട, സേനപത്തുള, സലി, കരിക്കാല ബത്തുള മുതലായവ
- ബസ്ത
- ഭണ്ഡാരി
- ബോയ
- ചവംഗലക്കാരൻ
- ചക്കാലൻ (ചക്കാല നായർ)
- ദേവഡിഗ
- ഈഴവാത്തി (വാത്തി)
- എഴുത്തച്ഛൻ കടുപ്പട്ടൻ
- ഗുഡിഗാര
- ഗലഡ കൊങ്കണി
- ഗഞ്ചം റെഡ്ഡി
- ഗാട്ടി
- ഗൌഡ
- ഹെഗ്ഡെ
- ഹിന്ദു നാടാർ
- ഇഡിഗ
- ജോഗി
- ജട്ടി
- കണിയാർ
- കണിയാർ കണിയാൻ, കനിസു, പണിക്കർ, കാണി, ഗണക തുടങ്ങിയവ
- കുഡുംബി
- കളരിക്കുറുപ്പ് കളരിപണിക്കർ
- കുശവൻ, കുലാല, കുംഭാരൻ, ഓടൻ, വേളാൻ, ആന്ത്ര നായർ തുടങ്ങിയവ
- കളവന്തുള
- കല്ലൻ
- കബേര
- കൊരച്ചാസ്
- വിശ്വകർമ്മജർ (വിശ്വകർമ്മാളർ, കർമ്മാളർ, മൂശാരി, കൽത്തച്ചൻ, കല്ലാശാരി, പെരുംകൊല്ലൻ, തട്ടാൻ, തച്ചൻ, ആശാരി), കറുവൻ, കംസല, കണ്ണൻ, , വില്ലാശാൻ, വിൽകുറുപ്പ്, ജിതര, ചാത്തീഗര തുടങ്ങിയവ
- കന്നടിയാർ
- കാവുതിയ്യൻ
- ഖലാസി ഖെലസി, ഖലാസി-പണിക്കർ
- കൊപാള വെളമർ
- കൃഷ്ണവക
- കുറുബ
- മറവൻ
- മരുത്തുവർ തമിഴ്വൈദ്യൻ
- മറാത്ത ബ്രാഹ്മണനല്ലാത്തവർ
- മൊയ്ലി
- മുവാരി
- നായിക്കൻ
- പണിയർ
- മൂപ്പനാർ, നായിനാർ
- സേനായി തലൈവർ ഇളയവാണിയവൻ
- സാധു ചെട്ടി, തെലുങ്കുചെട്ടി
- ഉപ്പാറ
- വടുവൻ വടുകൻ
- വീരശൈവർ (പണ്ടാരം, വൈരവി, വൈരാഗി, യോഗീശ്വർ, മട്ടപതി തുടങ്ങിയവ
- വെളുത്തേടത്തു നായർ, വണ്ണത്താൻ, വെളുത്തേടൻ, രാജക
- വിളക്കിത്തലനായർ, വിളക്കിത്തലൈവൻ, അമ്പട്ടൻ, പ്രാണോപകാരി, നുസുവൻ, പാണ്ടിതൻ തുടങ്ങിയവ.
- വാണിയ, വാണിക, വണിത്താർ
- യാദവ, കൊളയ, അയാർ, മയാർ, മണിയാണീ, ഇറുമൻ, ഗൊള്ളൻ. തുടങ്ങിയവ
- ചാകമർ
- ചെമ്മാൻ, ചെമ്മാർ
- മലയന്മാർ
- മാഡിഗ
- പെരുവണ്ണാൻ
- തച്ചൻ
[തിരുത്തുക] ഇസ്ലാം മതം
ക്രിസ്തുവർഷം എഴാം നൂറ്റാണ്ടിൽ തന്നെ പ്രവാചകൻ മുഹമ്മദ് നബി അറേബ്യയിൽ പ്രചാരണം ആരംഭിച്ച അതേ കാലയളവിൽ തന്നെ കേരളത്തിലും ഇസ്ലാം മതം പ്രചരിച്ചു എന്ന് കരുതാം. എന്നാൽ അതിനുമുന്നേ തന്നെ അറബികളും പേർഷ്യക്കാരും എത്യോപ്യരും കേരളത്തിൽ വേരുറപ്പിച്ചിരുന്നു. കേരളത്തിലെ അവസാന ചേര രാജാവ് ചേരമാൻ പെരുമാൾ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിന് സഹായങ്ങൾ ചെയ്തു കൊടുത്തു എന്നു വിശ്വസിക്കുന്നു. സാമൂതിരിമാരുടെ കാലത്ത് മുസ്ലീങ്ങൾ നല്ല സ്വാധീനം നേടിയിരുന്നു, അദ്ദേഹത്തിന്റെ പ്രമുഖ സേനാ നായകൻ ആയിരുന്ന കുഞ്ഞാലി മരയ്ക്കാർ മുസ്ലിം ആയിരുന്നു. പ്രവാചകന്റെ കാലത്ത്തെ ഭിന്നചാരങ്ങളും വിശ്വാസങ്ങളും ഉണ്ടായിരുന്നവർ ഈ മതത്തിലേയ്ക്ക് വരാൻ തുടങ്ങി. എന്നാൽ പ്രവാചകന്റെ കാലശേഷം കുലമഹിമയും വംശീയതയും പുന:സ്ഥപിക്കനുള്ള മുസ്ലിങ്ങളുടെ പ്രവണതകൾ കൂടി വന്നു. സുന്നി- ഷിയാ വിഭാഗങ്ങൾ തമ്മിൽ പ്രശനങ്ങൾ ഉടലെടുത്തു. വിവിധ വിഭാഗങ്ങൾ താഴ പറയുന്നു.- സുന്നി - ഇവർ കുലമഹിമയോ, വംശീയതയോ കൂടാതെ വിശുദ്ധ ഖുർ-ആൻ ആധാരമാക്കി തിരുചര്യകളും വിശ്വസിച്ചുവരുന്നു.
- ഷിയാക്കൾ - ഇവർ പ്രവാചകന്റെ കുലമഹിമ അവകാശപ്പെടുന്നു. പരിശുധിയും വംശീയതയും അടിസ്ഥാനമാക്കിയുള്ള നേതൃത്വവും വിശ്വാസവും അംഗീകരിക്കുന്നവരുമാണിതിൽ. കേരളത്തിൽ പൊതുവെ സുന്നി വിഭാഗക്കാരാണ്. കേരളത്തിലെ സുന്നി വിഭാഗങ്ങൾ കൂടുതലും കർമ്മശാസ്ത്രത്തിൽ ഷാഫി ഇമാമിന്റെ മദ്ഹബ് പിന്തുടരുന്നവരാണ്. മതപരമായി ഭിന്നതകളൊന്നുമില്ലെങ്കിലും വംശീയമായിട്ടുള്ള സുന്നി വിഭാഗങ്ങൾ താഴെയുൾലവയാണ്.
മാപ്പിളമാർ
അറബികൾ ഇവിടുത്തുകാരായ സ്ത്രീകളെ വിവാഹം കഴിക്കുകവഴി ഉരുത്തിരിഞ്ഞ മുസ്ലീങ്ങളാണ് പൊതുവെ മാപ്പിളമാർ. ലക്ഷദ്വീപ്, മലബാറിന്റെ തീരദേശങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. [അവലംബം ആവശ്യമാണ്]- കോയാമാർ എന്ന ഒരു വിഭാഗം അറബി നാടുകളിൽ നിന്നു വന്നവരുടെ പിൻഗാമികളാണ്.[അവലംബം ആവശ്യമാണ്]
കേയിമാർ
തലശ്ശേരി ഭാഗത്തെ പ്രബലരായ മുസ്ലീം വിഭാഗമാണ്. കേയി എന്നാൽ കപ്പലുടമ എന്നർത്ഥം ( അറബിയിൽ). കണ്ണൂരിലെ അലുപ്പിയാണ് ഇതിന്റെ സ്ഥാപകൻ. അദ്ദേഹത്റ്റിന്റെ കുടുംബപ്പേരായ കേയി പേരിനൊപ്പം ദഖ്നി മുസ്ലീംകൾപഠാണികൾ എന്ന പേരിൽ തിരുവിതാംകൂറിൽ അറിയപ്പെടുന്ന വിഭാഗം. കുതിരപ്പടയാളികളായി വിവിധ ഘട്ടങ്ങളിൽ ഡക്കാൻ പീഠഭൂമിയിൽ നിന്നെത്തിയവരാണിവർ
ലബ്ബമാർ
തമിഴ്‌നാട്ടിൽ നിന്നെത്തിയവർറാവുത്തർമാർ
മുസ്ലീം ആധിപത്യമുണ്ടായിരുന്ന കാലഘട്ടങ്ങളിലും അല്ലാത്തപ്പോഴും പല തെന്നിന്ത്യൻ സൈന്യങ്ങളിലും അശ്വസൈന്യവിഭാഗമായിരുന്നു റാവുത്തർമാർ.ഈ വംശത്തിൽ തുർക്ക്-തെന്നിന്ത്യൻ സങ്കരപാരമ്പര്യം (multi ethnic) ഉള്ളതായി സൂചനകൾ ഉണ്ട്. തുർക്കി എന്നർത്ഥം വരുന്ന ‘തുലുക്കർ’ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നത് ഇതിലേക്കുള്ള സാദ്ധ്യതയാണ്. സുന്നി വിഭാഗത്തിലെ 'ഹനഫീ മദ്ഹബ്'(Hanafi school- ഇമാം അബൂഹനീഫയാൽ-699—767 CE- ക്രോഡീകൃതമായ കർമശാസ്ത്രം) പിന്തുടരുന്ന ഇവരുടെ പരമ്പരാഗതഭാഷ തമിഴ് ആണ്. ഇവരുടെ ഉത്പത്തിയെക്കുറിച്ച് ഇനിയും ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ കപ്പൽ കയറിപ്പോയ ഇവരിലെ ഒരു വിഭാഗം മലയ, സിങ്കപ്പൂർ ദേശങ്ങളിൽ കുടിയേറിയിട്ടുണ്ട്. റാവുത്തർ എന്നും റാവ്ടിൻ (Rautin) എന്നും സർനെയിം ഉപയോഗിക്കുന്ന അവർ ഇന്ന് അവിടങ്ങളിൽ പ്രബലവിഭാഗമാണ്. കേരള ചരിത്ര ഗവേഷണ കൌൺസിൽ 'റാവുത്തർമാരുടെ മുന്നൂറു വർഷം' എന്ന ഒരു ചരിത്രപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.തങ്ങൾമാർ
പ്രവാചകൻ മുഹമ്മദ് നബിയുടെ വംശപരമ്പരയിൽപ്പെട്ടവരാണ് തങ്ങൾമാർ. കച്ചവടാവശ്യാർത്ഥം പലകാലഘട്ടങ്ങളിലായി കേരളത്തിലെത്തിയ പ്രവാചകന്റെ കുടുംബ പരമ്പരയിൽപ്പെട്ട ഇവരുടെ പിന്മുറക്കാർ വാണിജ്യരംഗത്തും ഇസ്ലാം മതപ്രബോധനരംഗത്തും പ്രഗല്ഭരായിത്തീർന്നു. മലബാറിലെ കോഴിക്കോട്, പൊന്നാനി, കൊണ്ടോട്ടി, കൊയിലാണ്ടി, വടകര, തലശ്ശേരി എന്നിവിടങ്ങളിലെല്ലാം ധാരാളം തങ്ങൾ കുടുംബങ്ങളുണ്ട്.ക്രിസ്തുമതം
സംഘകാലത്ത് തന്നെ കേരളത്തിൽ ക്രിസ്തുമതം പ്രചാരം നേടിയിരുന്നു. ക്രി.വ. 52 ലാണ് ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന തോമാശ്ലീഹ കേരളത്തിൽ എത്തുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. റോമാക്കാരുടെ പാത അദ്ദേഹം പിന്തുടർന്നു എന്നു കരുതേണ്ടിയിരിക്കുന്നു. യഹൂദന്മാർ ഇവിടെ മുന്നേ തന്നെ വന്നിരുന്നു. അവരായിരിക്കണം തോമാശ്ലീഹയെ ഇങ്ങോട്ട് ആകർഷിച്ചത് എന്ന് കരുതുന്നു.സഭകൾ
കത്തോലിക്കാ വിഭാഗങ്ങൾ, ഓർത്തഡൊക്സ് വിഭാഗങ്ങൾ , മറ്റു പൗരസ്ത്യ സഭകൾ, പ്രൊട്ടസ്റ്റൻറ് സഭകൾകത്തോലിക്കാ വിഭാഗങ്ങൾ
റൊമിലെ മാർപാപ്പാ പരമാധ്യക്ഷനായുള്ള കത്തോലിക്കാ സഭയുടെ മൂന്ന് ഘടകങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.ഓർത്തഡോക്സ് വിഭാഗങ്ങൾ
അവലംബം
- ↑ "Census of India". http://www.censusindia.gov.in/Census_Data_2001/Census_Data_Online/Social_and_cultural/Religion.aspx?cki=MJPdz8hYMlF. ശേഖരിച്ചത്: 2009-04-12.
- ↑ http://www.censusindia.gov.in/Census_Data_2001/Census_data_finder/C_Series/Population_by_religious_communities.htm
- ↑ http://www.hindu.com/2004/09/23/stories/2004092306010500.htm
- ↑ http://www.springerlink.com/index/H18J4H5W37507H21.pdf
- ↑ പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4
- ↑ മനോരമ ഇയർ ബുക്ക് 2006 പേജു 398. മനോരമ പ്രസ്സ് കോട്ടയം, 2006
- ↑ Ram Swarup Joon: History of the Jats, Rohtak, India (1938, 1967)
- ↑ Kishori Lal Fauzdar: Uttar Pradesh ke Madhyakalin Jatvansh aur Rajya, Jat Samaj, Monthly Magazine, Agra, September-October 1999
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതര ഭാഷകളിൽ
- ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 09:45, 24 ജനുവരി 2011.
- വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപത്ര (കടപ്പാട്, സമാനമായ അനുമതിപത്രം, എന്നിവ നൽകുക) പ്രകാരം ലഭ്യമാണ്; മേൽ നിബന്ധനകൾ ഉണ്ടായേക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപയോഗനിബന്ധനകൾ കാണുക.
കേരളത്തിലെ ജാതി സമ്പ്രദായം
കേരളത്തിലെ ജാതി സമ്പ്രദായം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച വൈകിയാണ് കേരളത്തിൽ ജാതിവ്യവസ്ഥകൾ നിലവിൽ വന്നത്. ചേര സാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം നമ്പൂതിരിമാർ സ്വാധീനശക്തിയുള്ളവരായി മാറുകയും അതേ തുടർന്ന് മൃഗീയമായ ജാതി വ്യവസ്ഥകളും വാഴ്ചകളും നിലവിൽ വന്നു എന്നും കരുതപ്പെടുന്നു. സവർണ്ണരെന്നും അവർണ്ണരെന്നും ഉള്ള വ്യത്യാസം വർണ്ണത്തെ അടിസ്ഥാനമാക്കിയാണെങ്കിലും അതിലുപരി മറ്റു പല ഒളിഞ്ഞിരിക്കുന്ന വസ്തുതകളും ജാതി നിർണ്ണയത്തിൽ പ്രതിഫലിച്ചുകാണാം ഉള്ളടക്കം[മറയ്ക്കുക] |
ചരിത്രം
ഇന്ത്യയിലെ തന്നെ ജാതിവ്യവസ്ഥക്ക് രണ്ട് സിദ്ധാന്തങ്ങൾ ആണ് നിലവിലുള്ളത്. ഒന്ന് ആര്യന്മാർ ഇന്ത്യയിൽ വരുന്നതിനു മുന്നേ തന്നെ ഇവിടെ ജാതി സമ്പ്രദായങ്ങൾ നിലവിൽ ഉണ്ടായിരുന്നു എന്നും മറ്റേത് ആര്യന്മാരാണ് ജാതി സമ്പ്രദായം ആരംഭിച്ചതെന്നുമാണ്. ആദ്യത്തേതിന് തെളിവുകളുടെ പിൻബലമില്ല. ആര്യന്മാരുടെ വരവിനു മുന്ന് ഇവിടെ ജാതി വ്യവസ്ഥ നിലനിന്നു എന്നതിനോ സാമൂഹ്യ വ്യവസ്ഥിതി എങ്ങനെയായിരുന്നു എന്ന് അറിയുന്നതിനോ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. അതിനാൽ രണ്ടും ഖണ്ഡിക്കുക പ്രയാസമാണ്. എന്നാൽ ദക്ഷിണേന്ത്യയിലെ സാമൂഹിക സ്ഥിതിയെപറ്റി വ്യക്തമാക്കുന്ന സാഹിത്യ രേഖകൾ ആണ് സംഘകാലത്തേത്. എന്നാൽ അന്നും ജാതിയുടെ പേരിൽ വ്യക്തമായ തിരിവുകൾ ഉണ്ടായിരുന്നില്ല.ആയർ, കുറവർ, വെള്ളാളർ പരവർ എന്നിങ്ങനെയുള്ള ജനവിഭാഗങ്ങൾ ആണ് അന്ന് കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് ജാതിയെക്കുറിക്കുന്ന വിഭാഗീയതയല്ല മറിച്ച് അവരവർ വസിക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ അറിയപ്പെടുന്ന പേരാണ്. ഒരോ കൃതികളും അതാത് സ്ഥലത്തെ ജനങ്ങളെപറ്റിയുള്ളവയാണ്.
സംഘ കാലത്തെ തമിഴരുടെ ഇടയിൽ പറയൻ (പറകൊട്ടുന്നവൻ) കടമ്പൻ (കർഷകൻ) തുടിയൻ (തുടികൊട്ടുന്നവൻ) പാണൻ(പാട്ടു പാടുന്നവൻ) എന്നീ വിഭാഗങ്ങൾ ഉണ്ട് എന്ന് തൊൽകാപ്പിയർ, അദ്ദേഹത്തിനു ശേഷം ജീവിച്ചിരുന്ന മാങ്കുടിക്കീഴാർ എന്നിവർ സൂചിപ്പിച്ചിരിക്കുന്നു. എന്നാൽ അതും ജാതികൾ ആണെന്നു പറയുന്നില്ല. തൊഴിൽ സംബന്ധമായ തിരിവുകൾ മാത്രമേ അർത്ഥമാക്കുന്നുള്ളൂ.
പൊതുവേ പറഞ്ഞാൽ സംഘകാലത്തോ അതിനു മുമ്പോ തെക്കേ ഇന്ത്യയിൽ ഇന്നു കാണുന്ന മട്ടിലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നില്ല. ഗംഗാസമതലത്തിൽ നിന്ന് പിൽക്കാലത്തു നടന്ന കുടിയേറ്റങ്ങൾക്കു ശേഷമാണ് പഴയ സ്ഥിതിക്കു മാറ്റം വരുന്നത്. ഉത്തരേന്ത്യൻ ജനപദങ്ങളിൽ നിന്ന് ക്രി.വ. നാലാം നുറ്റാണ്ടുമുതലായിരിക്കണം തെക്കൻ ദേശങ്ങളിലേക്ക് കൂട്ടത്തോടെയുള്ള അധിനിവേശം ആരംഭിച്ചത്. അതിനു മുന്നേ തന്നെ ഉത്തരേന്ത്യയിൽ അനിഷേധ്യ മേധാവിത്വം ഉറപ്പിച്ചിരുന്ന അവർ ആദ്യം ചെറിയ കുലങ്ങളേയും മറ്റും എതിർത്ത് തോൽപ്പിച്ചു. കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചവരേയും അവർക്ക് ഭയമുണ്ടായിരുന്ന വർഗ്ഗത്തേയും അവർ ദസ്യുക്കൾ എന്നാണ് വിളിച്ചിരുന്നത് [1] അവർക്ക് കീഴ്‌പെട്ട വരെ അവർക്ക് അഭിമതരായ ജാതിക്കാരാക്കി മാറ്റി. എന്നാൽ അവർക്ക് കീഴ്‌പെടുത്താനാവാത്തവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗമാണ് ജാതിവ്യവസ്ഥ. ദ്രാവിഡ രാജാക്കന്മാരുമായി സഹൃദത്തിലായി അവർക്ക് ക്ഷത്രിയ പദവി കൽപിച്ചു നൽകി ബ്രാഹ്മണർക്ക് തൊട്ടു താഴെയുള്ള സ്ഥാനക്കാരാക്കി. ദ്രാവിഡ ദൈവങ്ങൾക്ക് വേദ പരിവർത്തനം നടത്തി ആര്യന്മാരാക്കി. വടക്കേ ഇന്ത്യയിലെ അന്നത്തെ ദൈവമായ പശുപതിയെ ബ്രാഹ്മണദൈവമാക്കപ്പെട്ടു, ദക്ഷിണേന്ത്യയിലെ കുറവരുടെ ദൈവമായ മുരുകനെ ശിവപുത്രനായ കാർത്തികേയനായും മറവരുടെ കൊറ്റവയെ പാർവതിയായും ആയന്മാരുടെ ദൈവമായ മായോനെ കൃഷ്ണനായും വെള്ളാളരുടെ ഇന്ദ്രനെ ആര്യന്മാരുടെ ഇന്ദ്രനായും പരവരുടെ വരുണനെ വിഷ്ണുവായും മത പരിവർത്തനം നടത്തപ്പെട്ടു. ഇതോടൊപ്പം രാജാക്കന്മാരുടെ കുലത്തെ മഹാഭാരത പരാമർശിതമായ സൂര്യ, ചന്ദ്ര, യദു വംശങ്ങളോട് ബന്ധിച്ചു. അവരെ സംബന്ധിച്ചിടത്തോളം ഇത് മഹത്തായ പാരമ്പര്യം ദാനാമായി ലഭിക്കുന്നതിനു തുല്യമായിരുന്നു അത്. തെക്കേ ഇന്ത്യയിലാണ് അവർക്ക് കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നത്.
ഉത്തരേന്ത്യയിൽ ബുദ്ധ-ജൈനമതങ്ങൾ ശക്തമായതോടെയായിരിക്കണം[അവലംബം ആവശ്യമാണ്] തെക്കേ ഇന്ത്യ ലക്ഷ്യമാക്കി ബ്രാഹ്മണർ പ്രയാണം ആരംഭിച്ചത്. കർണ്ണാടകത്തിലെ കദംബ രാജാവായ മയൂരശർമ്മന് ക്ഷത്രിയ പദവി നൽകി ആര്യ പുരോഹിതർ പ്രസ്ഥാനം ആരംഭിച്ചു. കർണ്ണാടകത്തിൽ വ്യാപകമായ സ്വീകരണം ലഭിക്കുകയും രാജാവ് ബ്രാഹ്മണർക്കധിവസിക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തതോടെ ആര്യന്മാർ അനിഷേധ്യ ശക്തിയായി മാറി. നാട്ടുകാരിൽ ജാതി വ്യവസ്ഥ ഏർപ്പെടുത്തി.
കർണ്ണാടകം വഴി കേരളത്തിലും തമിഴകത്തിലും പ്രവേശിച്ച ബ്രാഹ്മണർ രാജാക്കന്മാരെ സ്വാധീനിച്ച് അവരുടെ വേദജ്ഞാനം മന്ത്ര തന്ത്ര ജ്ഞാനം മുതലായവയാൽ ഒട്ടുമിക്ക രാജാക്കന്മാരെയും വശത്താക്കാൻ അവർക്ക് കഴിഞ്ഞു. ഏതാനും ഉയർന്ന വ്യാപാരങ്ങൾ ചെയ്തിരുന്ന ജനവിഭാഗത്തെ ബ്രാഹ്മണ മതം സ്വികർപ്പിച്ചെങ്കിലും അവർക്ക് താഴ്‌ന്ന സ്ഥാനങ്ങൾ നൽകി പോന്നു. മറ്റുള്ളവരെ വാണിജ്യം തൊഴിലാക്കിയവരെ ശൈവർ എന്ന സ്ഥാനം നൽകി അവർക്ക് അഭിമതരാക്കി. എതിർത്ത് നിന്ന എല്ലാവരേയും ശ്രൂദ്രർ എന്ന സ്ഥാനം നൽകി അനഭിമതരാക്കി.
കേരളത്തിൽ നായന്മാർക്ക് ഒരു വിശേഷ സ്ഥാനം കൽപിച്ചു നൽകുകയുണ്ടായി. കേരള ബ്രാഹ്മണരായ നമ്പൂതിരിമാരിൽ മൂത്ത സഹോദരനുമാത്രമേ സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുവാനുള്ള അവകാശം സിദ്ധിച്ചിരുന്നുള്ളൂ. ഇത് സ്വത്തിന് നിരവധി അവകാശികൾ ഇല്ലാതിരിക്കുവാനുള്ള ശ്രമമായി രൂപപ്പെടുത്തിയ ആചാരമായിരുന്നു ഇത്. മറ്റു സഹോദരന്മാർക്ക് നായർ സ്ത്രീകളുമായുള്ള സംബന്ധം ഏർപ്പാടാക്കി. നായർ യുവാക്കളെ സൈന്യത്തിൽ ചേർത്തു.[2]
നായർ യുവാക്കൾ വാൾ എന്തി എവിടേയും നടന്നിരുന്ന കാഴ്ചയും ഇതിന് ശക്തിയാവുന്ന തെളിവായി ചിലർ ചൂണ്ടിക്കാണിക്കുന്നു. സംഘകാലത്ത് അന്നത്തേക്കാൾ തീവ്രമായ യുദ്ധങ്ങളും സമരങ്ങളും നടന്നിരുന്നു. അക്കാലത്ത് പോലും സൈനികർ വഴിയിലൂടെ വാളും പിടിച്ച് നടന്നിരുന്നില്ല. പ്രാകൃതമായ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നില്ല സംഘകാലത്ത് ക്രമസമാധാന പാലന ചുമതലയുണ്ടായിരുന്ന ചാന്നാർമാർക്കു[അവലംബം ആവശ്യമാണ്] പോലും ആരെയും കൊല്ലാനുള്ള അവകാശങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ സാമ്രാജ്യത്ത് വിസ്റ്റൃതി കുറയുകയും വിദേശാക്രമണം കുറയുകയും ചെയ്ത അക്കാലത്ത് നായന്മാർ നമ്പൂതിരിമാർക്ക് അകമ്പടി പോയത് മറ്റുള്ളവർക്കിടയിൽ ഭയം ഭക്തി ബഹുമാനങ്ങൾ സൃഷ്ടിക്കാനുള്ള ഒരു പുകമറയായാണ് സോമൻ ഇലവംമൂട് കരുതുന്നത്.[3]
ജനങ്ങളുടെ ഇടയിൽ ആദ്യമെല്ലാം വൻ പ്രതിഷേധങ്ങളും സംഘർഷങ്ങളും നിലനിന്നിരുന്നു എന്നും രാജാക്കന്മാരുടെ ഇടയിൽ നടന്ന പരിവർത്തനവും പലർക്കും അനൗചിത്യ പൂർവ്വമായ സ്ഥനമാനങ്ങൾ നൽകപ്പെട്ടത് സാമാന്യ ജനത്തിന് ഇഷ്ടമായിരുന്നില്ല എന്നുമാണ് വിശ്വസിക്കുന്നത്.
അവർ ശക്തി സംഭരിച്ചതോടെ ക്ഷേത്രങ്ങൾ പതിയെ കൈവശപ്പെടുത്താൻ തുടങ്ങി. അവിടേയും എതിർപ്പുകൾ നേരിടേണ്ടിവന്നതായ് നിരവധി പരാമർശങ്ങൾ ഉണ്ട്. ക്ഷേത്രങ്ങൾ സ്വന്തമാക്കിയ അവർ ഭൂസ്വത്തുക്കൾക്കു മേലുള്ള അവകാശങ്ങൾ ക്ഷേത്രങ്ങളുടെ പേരിൽ നിന്ന് സ്വന്തം പേരിലേക്ക് മാറ്റി. ഇതിനായി പല കുതന്ത്രങ്ങളും രേഖകളും ചമച്ചു. സംഘകാലത്ത് കാര്യമായ പേരില്ലാതിരുന്ന ഇവർ പതിനൊന്നാം നൂറ്റാണ്ടോടെ ജന്മിമാരും കോടീശ്വരന്മാരുമായിത്തീർന്നു. കൂടുതൽ എതിർപ്പുകൾ ഇല്ലാതിരിക്കാനായി നമ്പൂതിരിമാർക്ക് സ്വീകാര്യമായിരുന്ന ജാതിക്കാരെ കൂടുതൽ ഉയർന്ന സ്ഥാനങ്ങൾ നൽകി.
അഞ്ചു തിണകളിലും ഒരേ തൊഴിൽ ചെയ്ത് ജീവിക്കുന്നവരെല്ലാം തന്നെ തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടും രക്തബന്ധമുള്ളവർ പോലും വിവിധ ജാതിക്കാരായി. ഒരു ബന്ധമില്ലാത്ത പലരും ഒരേ ജാതിക്കാരായിത്തീർന്നു.
ഈ ജാതികൾ തമ്മിൽ ഐക്യം ഉണ്ടാവുകയും അത് തങ്ങളുടെ ഭാവിക്ക് അപകടം സൃഷ്ടിക്കുവാൻ ഇടയാവൗകയും ചെയ്യാതിരിക്കാൻ ജാതികൾ താഴ്‌ന്ന ജാതിക്കാരൊട് തൊടൽ തീണ്ടൽ എന്നീ അതിർ വരമ്പുകൾ സൃഷ്ടിച്ചു. എല്ലാ ജാതിക്കാർക്കും ഇത് താഴ്‌ന്ന ജാതിക്കാരോട് പ്രയോഗിച്ച് ചാരിതാർത്ഥ്യം അടയാൻ പറ്റുന്ന ഒരു അഭിമാനപ്രശ്നമാക്കി മാറ്റി. ഇത് സംഘടിത ശക്തി ചേറുക്കാനുള്ള ജന്മി മേധാവിത്യത്തിന്റെ വജ്രായുധമായിരുന്നു. [4]
തരം തിരിവ്
സവർണ്ണ ജാതികൾ
ബ്രാഹമണർ
- നമ്പൂതിരി ബ്രാഹമണർ
- പരദേശി ബ്രാഹ്മണർ (അയ്യർ, അയ്യങ്കാർ, ഗൌഡ സാരസ്വത ബ്രാഹ്മണർ എന്നിവർ)
- പുഷ്പക ബ്രാഹ്മണർ ( അമ്പലവാസികൾ) ( ഉണ്ണി, നമ്പീശൻ, ചാക്യാർ, മാരാർ) - അന്തരാള ജാതികൾ എന്നറിയപ്പെടുന്നവർ
ക്ഷത്രിയർ
- പെരുമാൾ ( വർമ്മ എന്ന സ്ഥാനപ്പേർ സ്വീകരിച്ചവർ)
- തിരുപ്പാട്
- സാമന്ത ക്ഷത്രിയർ (തമ്പാൻ, തമ്പുരാൻ, കോവിൽ തമ്പുരാൻ, രാജ, തിരുമുല്പ്പാട്) എന്നിവർ (അന്തരാള ജാതി - ക്ഷത്രിയർക്കും നായ്ന്മാർക്കും ഇടയിലുള്ളവർ)
- ക്ഷത്രിയ സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (തമ്പി, കർത്ത, കർത്താവ്, കയ്മൾ, ചെമ്പകരാമൻ, ഉണ്ണിത്താൻ, വലിയത്താൻ, മന്നാഡിയാർ, കിരിയത്തിൽ നായർ, നമ്പ്യാർ, പിള്ള, ഇല്ലക്കാർ, സ്വരൂപക്കാർ, പടമംഗലക്കാർ, തമിഴ് പടക്കാർ, കുറുപ്പ്)[5][6]
- ക്ഷത്രിയ സ്ഥാനമുള്ള മറ്റ് വിഭാഗങ്ങൾ (ചേകവർ)
വൈശ്യർ
- വണികർ
- പരദേശി വൈശ്യർ ( ചെട്ടിയാർ)
- വൈശ്യ സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (ഗുപ്തൻ, മൂത്തൻ, റവാരി നായർ, ചെട്ടി നായർ, തരകൻ)
ശൂദ്രർ
- ശൂദ്ര സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (വിളക്കിത്തല നായർ, വെളുത്തേടത്തുനായർ, ചക്കാല നായർ, ഇടയ നായർ, ചെമ്പുകൊട്ടി നായർ, ഓട്ടതു നായർ, പള്ളിച്ചാൻ നായർ, പുലിയത്ത് നായർ, മതവൻ നായർ, കലംകൊട്ടി നായർ, അണ്ടൂരാൻ നായർ, വട്ടേക്കാടൻ നായർ, അത്തിക്കുറിശ്ശി നായർ, ചീതികൻ നായർ, ചാലിയൻ നായർ, കടുപ്പട്ടൻ നായർ തുടങ്ങിയവ)[7]
- എഴുത്തച്ഛൻ
- നാഞ്ചിനാട്ട് വെള്ളാളർ
അവർണ്ണ ജാതികൾ
- കമല്ലൻ
- ഈഴവർ(തീയ്യർ)
- പുലയൻ
- കണിയാൻ
- കുറുമൻ
- മലയൻ
- മണ്ണാൻ
- പണിയൻ
- കാടർ
- പറയൻ
അവലംബം
- ↑ എം.ആർ. രാഘവവാരിയർ; ചരിത്രത്തിലെ ഇന്ത്യ. മാതൃഭൂമി പ്രിന്റിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997.
- ↑ ആനപ്പായ സേതുമാധവൻ; ചിതലും മാറാലയും തട്ടാത്ത വി.ടി., പൂർണ്ണ പബ്ലിക്കേഷൻസ്, ജൂൺ 2005.
- ↑ സോമൻ ഇലവുംമൂട്; പ്രാചീന കേരളചരിത്ര സംഗ്രഹം; ധന്യാ ബുക്സ്, പുതുപ്പള്ളി,ഏപ്രിൽ 2000
- ↑ സോമൻ ഇലവുംമൂട്; പ്രാചീന കേരളചരിത്ര സംഗ്രഹം; ധന്യാ ബുക്സ്, പുതുപ്പള്ളി,ഏപ്രിൽ 2000
- ↑ Ram Swarup Joon: History of the Jats, Rohtak, India (1938, 1967)
- ↑ Kishori Lal Fauzdar: Uttar Pradesh ke Madhyakalin Jatvansh aur Rajya, Jat Samaj, Monthly Magazine, Agra, September-October 1999
- ↑ http://www.jstor.org/stable/3629883 The Internal Structure of the Nayar Caste, C. J. Fuller
Subscribe to:
Posts (Atom)