Kerala Online

Malayalam News

Kerala Temple News

India News

Sunday, August 8, 2010

ജാഗ്രതൈ!! കള്ളന്മാര്‍ ഓര്‍ക്കുട്ട് നോക്കുന്നു..

പോര്‍ട്ട്‍ലാണ്ട്: ആധുനിക ലോകത്തെ കള്ളന്മാര്‍ ഓര്‍ക്കുട്ടും ഫേസ്ബുക്കും ട്വിറ്ററും ഒക്കെ നോക്കുന്നവരാണ്. അവര്‍ ഇത്തരം സോഷ്യല്‍ സൈറ്റുകളില്‍ ഇവര്‍ സജീവമാണ് താനും.

ഇഷ്ടന്മാര്‍ ഈ സൈറ്റുകള്‍ ശ്രദ്ധിച്ചുകൊണ്ടേ ഇരിയ്ക്കുന്നു. എന്തിനെന്നോ? നല്ല ഇരകള്‍ ആരെങ്കിലും അവധിക്കാലം ചെലവഴിയ്ക്കാനായി പോകുന്നുണ്ടോ എന്ന് അറിയാനാണിത്. ഇത് കണ്ടെത്തിയാല്‍ ആ വീട്ടില്‍ കയറാന്‍ എളുപ്പമാണല്ലോ.

അതുകൊണ്ട് ഇനി അവധിക്കാലം ചെലവഴിയ്ക്കാന്‍ പോകുന്നതും വീട് വിട്ട് രണ്ട് ദിവസം മാറിനില്‍ക്കുന്നതും ഇത്തരം സോഷ്യല്‍ സൈറ്റുകളില്‍ കുറിച്ചിടാതിരിയ്ക്കുക. ഇതി നിങ്ങള്‍ കള്ളന്മാരെ വീട്ടിലേയ്ക്ക് ക്ഷണിച്ചി വരുത്തുന്നതിന് തുല്യമാണ്. യു എസിലാണ് ഇത്തരം കള്ളന്മാര്‍ ഏറി വരുന്നത്. ഈയിടെ ന്യൂ അല്‍ബാനിയിലെ ഒരു സ്ത്രീയ്ക്ക് 10,000 ഡോളര്‍ നഷ്ടമായി. ഫേസ് ബുക്കില്‍ അവധിക്കാല യാത്രയിലാണെന്ന് എഴുതി വളരെ വൈകാതെ ആയിരുന്നു ഇത്. വീട്ടില്‍ ഉണ്ടായിരുന്ന ഒളി ക്യാമറയില്‍ കള്ളന്റെ ചിത്രം കണ്ട ഈ സ്ത്രീ അയാളെ തിരിച്ചറിഞ്ഞു, ആറ് മാസം മുമ്പ് പരിചയപ്പെട്ട ആളായിരുന്നു ഈയാള്‍.

ഇനി യാത്രയും മറ്റും കൊട്ടിഘോഷിയ്ക്കാന്‍ നടക്കാതിരുന്നാന്‍ നിങ്ങള്‍ക്ക് നല്ലത്.

For more details visit:
http://thatsmalayalam.oneindia.in