കേരളത്തിലെ മതങ്ങൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ എന്നിവയാണ് കേരളത്തിലെ പ്രധാന മതങ്ങൾ. 2001-ലെ കാനേഷുമാരി കണക്ക് പ്രകാരം കേരളത്തിൽ 56% ഹിന്ദുക്കളും, 24% മുസ്ലിങ്ങളും, 19% ക്രിസ്ത്യാനികളുമുണ്ട്. ശേഷിച്ചവർ സിഖ്, ജൈന, ജൂത വിഭാഗങ്ങളിൽപ്പെടുന്നു.[1]. ഉള്ളടക്കം |
ഹിന്ദു മതം
ഹിന്ദ് എന്നാൽ സിന്ധു നദീ തീരം എന്നർത്ഥം. ആയതിനാൽ ഹിന്ദുവെന്നത് സിന്ധു നദീ തീരത്ത് വസിക്കുന്നവൻ എന്നാണർത്ഥം. ജനങ്ങൾ അനുഷ്ഠിക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും എന്നർത്ഥത്തിലാണ് ഹിന്ദു മതം ആദ്യമായി അറിയപ്പെട്ടിരുന്നത്. ഉറവിടങ്ങളായ ശ്രുതി, സ്മൃതി, വേദങ്ങൾ, പുരാണങ്ങൾ , ഉപനിഷത്തുകൾ, സദാചാര സംഹിതകൾ എന്നിവയാണ്. ഇന്ത്യയി 85% ഹിന്ദുക്കളാണ്. മറ്റ് മതങ്ങളെ അപേക്ഷിച്ച് ഏകീകൃത അരാധനാസ്വഭാവമില്ല. വിവിധ വിഭാഗങ്ങളുണ്ടായിരുന്നെങ്കിലും ആര്യന്മാരുടെ അധിനിവേശം വരെ ജാതിതിരിവ് ഇല്ലായിരുന്നു. പിന്നീട് ആണ് ചാതുർവർണ്ണ്യവും ഭക്തിമാർഗ്ഗവും ക്ഷേത്രങ്ങളും മറ്റു ജാതീയ വ്യത്യാസങ്ങളും വന്നത്. ഹിന്ദു മതത്തിൽ സവർണ്ണരെന്നും അവർണ്ണരെന്നും രണ്ടു വിഭാഗങ്ങളും പിന്നെ ഇതിൽ രണ്ടിലും പെടാത്ത വരും ഉണ്ട്.സവർണ്ണർ
ചാതുർവണ്ണ്യക്കാരായ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവരുടെ പിങാമികളും അവരുടെ അവാന്തര വിഭാഗങ്ങളും ഇതിൽ പെടുന്നു.ബ്രാഹ്മണർ
===== ബ്രഹ്മണരിലെ അവാന്തര വിഭാഗങ്ങൾ =====[അവലംബം ആവശ്യമാണ്]
- അമ്പലവാസികൾ
- പട്ടരുണ്ണി
- പ്ലാപ്പിള്ളി
- പിഷാരടി
- പൊതുവാൾ
- വാര്യർ
- മാരാർ
- പുഷ്പകർ
- തെയ്യമ്പാടി കുറുപ്പ്
- കാരോപണിക്കർ
[തിരുത്തുക] അമ്പലവാസികൾ
ആറോളം അവാന്തര വിഭാഗങ്ങൾ തന്നെ ഉള്ള ഒരു വിഭാഗമാണിത് ക്ഷേത്രങ്ങളിലെ മാലകെട്ട്, ചെണ്ടകൊട്ട്, അടിച്ചുവാരൽ, ശംഖുവിളിക്കൽ തുടങ്ങി വിവിധ തരം ജോലികളാണ് ഇവർ ചെയ്തു വന്നിരുന്നത്. അവയിലെ ചില വിഭാഗങ്ങൾ താഴെ പറയുന്നു,ക്ഷത്രിയർ
ചാതുർവർണ്ണ്യ വ്യവസ്ഥിതിയനുസരിച്ച് ബ്രാഹ്മണർ കഴിഞ്ഞാൽ അടുത്ത സ്ഥാനം അർഹിക്കുന്ന ജാതികാരാണ് ഇവർ. പ്രജാസംരക്ഷണം, ദാനം, വെഡാദ്ധ്യയനം തുടങ്ങിയവയാണ് ധർമ്മങ്ങൾ. ഇവർ മൂന്നായി തരം തിരിക്കപ്പെട്ടിട്ടുണ്ട്.- സാമന്ത ക്ഷത്രിയർ
- പർദേശി ക്ഷത്രിയർ
- ബ്രഹ്മണ ക്ഷത്രിയർ
- മലയാള ക്ഷത്രിയർ - ക്ഷത്രിയ സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (തമ്പി, കരിത്തിയൻ നായർ, നമ്പ്യാർ, പിള്ള, ഇല്ലക്കാർ, സ്വരൂപക്കാർ, പടമംഗലക്കാർ, തമിഴ് പടക്കാർ, ചെമ്പകരാമൻ, ഉണ്ണിത്താൻ, വലിയത്താൻ, കർത്താവ്, കയ്മൾ, കുറുപ്പ്)
സാമന്ത ക്ഷത്രിയർ
കേരളത്റ്റിലെ രാജാക്കന്മാർ ആണ് സാമന്തന്മാർ.ഇവരിൽ തന്നെ പത്തു വിഭാഗങ്ങൾ ഉണ്ട്. നമ്പൂതിരിമാരും നായർവിഭാഗക്കാരും തമ്മിലുണ്ടായ വേഴ്ചയുടെ ഫലമായി നായന്മാരിൽ നിന്നും തരം തിരിഞ്ഞുണ്ടായ അന്തരാള ജാതിയാണിവർ. പ്രധാന വിഭാഗങ്ങൾ
- രാജാക്കന്മാർ പ്രധാനപ്പെട്ടവ തിരുവിതാംകൂർ രാജവംശം, മവേലിക്കര രാജവംശം, എണ്ണക്കാട് രാജവംശം, പ്രായിക്കര രാജവംശം, തിരുവല്ല രാജവംശം, കാർത്തികപ്പള്ളി രാജവംശം, മറിയപ്പള്ളി രാജവംശം, ആറന്മുള രാജവംശം, തെക്കുകൂർ രാജവംശം(കോട്ടയം), ഏറ്റുമാനൂർ രാജവംശം, കടനാട് രാജവംശം, വടക്കുംകൂർ രാജവംശം, കൊച്ചി രാജവംശം, കൊടുങ്ങല്ലൂർ രാജവംശം, അയിരൂർ രാജവംശം, ഏറനാട് രാജവംശം, വള്ളുവനാട്, വടക്കൻ കോട്ടയം രാജവംശം, കുറുമ്പനാട് രാജവംശം, പരപ്പനാട് രാജവംശം, നീലേശ്വരം രാജവംശം, ചിറയ്ക്കൽ രാജവംശം, കോഴിക്കോട് രാജവംശം എന്നിങ്ങനെയാണ്.
- കോയിക്കൽ തമ്പുരാക്കന്മാർ കോയിൽ അധികാരികളായിരുന്ന ഇവർ രാജ കുടുംബങ്ങളുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. പ്രധാനകുടുംബങ്ങൾ കിളിമാനൂർ കോവിലകം, ചങ്ങനാശ്ശേരി കോവിലകം, ചെറുകോൽ കോവിലകം, തമ്പാന്മാർ
- തിരുമുല്പാട് മുന്നിൽ നിൽകുന്നയാൾ എന്നർത്ഥം സാമൂതിരി വംശം ഈ ജാതിയിൽ പെടും. അടിയോടി, ഉണ്യാതിരി, പണ്ടാല, എറാടി, വെള്ളോടി, നെടുങ്ങാടി എന്നിവരെല്ലാം.
ബ്രഹ്മണ ക്ഷത്രിയർ
ചെമ്പകശ്ശേരി, തൃക്കാക്കര തിടങ്ങി രാജ്യാധികാരം നടത്തിവന്ന ബ്രാഹ്മണരാണ് ബ്രാഹ്മണ ക്ഷത്രിയർ.പർദേശി ക്ഷത്രിയർ
തമിഴ്‌നാട്ടിൽ നിന്നുംകുടിയേറിപ്പാർത്ത പൂഞ്ഞാർ, പന്തളം തുടങ്ങി രാജകുടുംബങ്ങളാണ് പർദേശി ക്ഷത്രിയർ.ക്ഷത്രിയ നായർ (മലയാള ക്ഷത്രിയർ)
നായർ എന്ന പ്രധാനലേഖനം കാണുക.വിവിധ വംശങ്ങളിൽ പട്ടാളക്കാരുടെയും ഉദ്യോഗസ്ഥരുടെയും സമ്പന്നന്മാരുടെയും തറവാടുകളെ ക്ഷത്രിയ സ്ഥാനമുള്ള നായരായി കണക്കാക്കി വന്നു, 1113 ഒരു രേഖയിലാണ് ആദ്യമായി നായർ എന്ന പദം ഉപയോഗിച്ചു കാണുന്നത്. നായന്മാരിൽ തന്നെ 116 ഉപവിഭാഗങ്ങൾ ഉണ്ട എന്ന് 1901 -ലെ സെൻസസ് പറയുന്നു. 18 വിഭഗങ്ങൾ ഉണ്ട് എന്നാണ് പഴമ. എന്നാം ഇന്ന് അഞ്ചു പ്രധാന വിഭാഗങ്ങളേ ഉള്ളൂ.[7][8]
വൈശ്യർ
വർണ്ണവ്യവസ്ഥയിൽ അടുത്ത സ്ഥാനം ഇവർക്കാണ്. തൽമുറകളായി കൃഷി,കച്ചവടം എന്നീ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരാണ്. ആര്യാധിനിവേശം ഉണ്ടാവുന്നതിനു മുന്നേ തന്നെ ഇക്കൂട്ടർ ഇവിടെ ഉണ്ടായിരുന്നവരും അവർക്ക് പ്രത്യേക മതങ്ങൾ ഉണ്ടായിരുന്നവരുമാണ്. അതിനാൽ അവരെ വൈശ്യർ ഗണത്തിൽ കണക്കാക്കാൻ സാധിച്ചില്ല.ശൂദ്രർ
- വെള്ളാളർ
- വിളക്കിത്തല
- ശൂദ്ര സ്ഥാനമുള്ള നായർ വിഭാഗങ്ങൾ (വിളക്കിത്തല നായർ, വെളുത്തേടത്തു നായർ, ചാക്കാല നായർ)
മലബാറിലെ ഉപവിഭാഗങ്ങൾ
നായരിലെ തന്നെയുള്ള ഉപവിഭാഗമായ- താരകന്മാർ വ്യപരികളായ ഇവർ പാലക്കാട്ടും വള്ളുവനാട്ടും മാത്രമായി കാണപ്പെടുന്നു.
- രാവരികൾ വ്യാപരികൾ എന്ന പദത്തിന്റെ ലുപ്ത രൂപം വടക്കൻ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു
അവർണ്ണജാതികൾ
ഹിന്ദുമതത്തിലെ നാലു വർണ്ണങ്ങളിലും ഉൾപ്പെടാതിരുന്നവരെ അവർണ്ണർ എന്നു വിളിക്കുന്നു. സവർണ്ണർ, ഇവരെ ജാതിയിൽ ഏറ്റവും താഴെക്കിടയിലായി കണക്കാക്കുന്നു. ഇന്നത്തെ മറ്റു പിന്നോക്ക ജാതിക്കാർ, പട്ടികജാതി, പട്ടിക വർഗ്ഗം തുടങ്ങിയവർ ഈ കൂട്ടത്തിൽ പെടുന്നു.പിന്നോക്ക ജാതിക്കാർ
വിദ്യാഭ്യാസാനുകൂല്യങ്ങൾക്ക് അർഹത്യുള്ള ഹിന്ദു മതത്തിലെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നവർ. തഴെ പറയുന്നവ അതിൽ ചിലതാണ്:- ഈഴവർ ( ഈഴവാസ്, തിയ്യർ, ഈഴുവൻ, ഇഴുവൻ, ഇള്ളുവൻ, ബില്ലവ എന്നിവ ഇതിൽ പെടും
- അഗാസ
- അരയൻ വാലൻ, മുക്കുവൻ, മുകയ, മൊഗയൻ, അരവൻ, ബോവീസ്, ഘർവി, നുളയൻ അരയവാത്തി എന്നിവ ഇതിൽ പെടും
- അരിമറാഠി
- ആര്യ-ധീവരർ അഡഗര, ദേവാംഗ, കൈക്കോലൻ, പട്ടാര്യ, സെലിയ, പട്ടുശാലി, തോഗട്ട, സേനപത്തുള, സലി, കരിക്കാല ബത്തുള മുതലായവ
- ബസ്ത
- ഭണ്ഡാരി
- ബോയ
- ചവംഗലക്കാരൻ
- ചക്കാലൻ (ചക്കാല നായർ)
- ദേവഡിഗ
- ഈഴവാത്തി (വാത്തി)
- എഴുത്തച്ഛൻ കടുപ്പട്ടൻ
- ഗുഡിഗാര
- ഗലഡ കൊങ്കണി
- ഗഞ്ചം റെഡ്ഡി
- ഗാട്ടി
- ഗൌഡ
- ഹെഗ്ഡെ
- ഹിന്ദു നാടാർ
- ഇഡിഗ
- ജോഗി
- ജട്ടി
- കണിയാർ
- കണിയാർ കണിയാൻ, കനിസു, പണിക്കർ, കാണി, ഗണക തുടങ്ങിയവ
- കുഡുംബി
- കളരിക്കുറുപ്പ് കളരിപണിക്കർ
- കുശവൻ, കുലാല, കുംഭാരൻ, ഓടൻ, വേളാൻ, ആന്ത്ര നായർ തുടങ്ങിയവ
- കളവന്തുള
- കല്ലൻ
- കബേര
- കൊരച്ചാസ്
- വിശ്വകർമ്മജർ (വിശ്വകർമ്മാളർ, കർമ്മാളർ, മൂശാരി, കൽത്തച്ചൻ, കല്ലാശാരി, പെരുംകൊല്ലൻ, തട്ടാൻ, തച്ചൻ, ആശാരി), കറുവൻ, കംസല, കണ്ണൻ, , വില്ലാശാൻ, വിൽകുറുപ്പ്, ജിതര, ചാത്തീഗര തുടങ്ങിയവ
- കന്നടിയാർ
- കാവുതിയ്യൻ
- ഖലാസി ഖെലസി, ഖലാസി-പണിക്കർ
- കൊപാള വെളമർ
- കൃഷ്ണവക
- കുറുബ
- മറവൻ
- മരുത്തുവർ തമിഴ്വൈദ്യൻ
- മറാത്ത ബ്രാഹ്മണനല്ലാത്തവർ
- മൊയ്ലി
- മുവാരി
- നായിക്കൻ
- പണിയർ
- മൂപ്പനാർ, നായിനാർ
- സേനായി തലൈവർ ഇളയവാണിയവൻ
- സാധു ചെട്ടി, തെലുങ്കുചെട്ടി
- ഉപ്പാറ
- വടുവൻ വടുകൻ
- വീരശൈവർ (പണ്ടാരം, വൈരവി, വൈരാഗി, യോഗീശ്വർ, മട്ടപതി തുടങ്ങിയവ
- വെളുത്തേടത്തു നായർ, വണ്ണത്താൻ, വെളുത്തേടൻ, രാജക
- വിളക്കിത്തലനായർ, വിളക്കിത്തലൈവൻ, അമ്പട്ടൻ, പ്രാണോപകാരി, നുസുവൻ, പാണ്ടിതൻ തുടങ്ങിയവ.
- വാണിയ, വാണിക, വണിത്താർ
- യാദവ, കൊളയ, അയാർ, മയാർ, മണിയാണീ, ഇറുമൻ, ഗൊള്ളൻ. തുടങ്ങിയവ
- ചാകമർ
- ചെമ്മാൻ, ചെമ്മാർ
- മലയന്മാർ
- മാഡിഗ
- പെരുവണ്ണാൻ
- തച്ചൻ
[തിരുത്തുക] ഇസ്ലാം മതം
ക്രിസ്തുവർഷം എഴാം നൂറ്റാണ്ടിൽ തന്നെ പ്രവാചകൻ മുഹമ്മദ് നബി അറേബ്യയിൽ പ്രചാരണം ആരംഭിച്ച അതേ കാലയളവിൽ തന്നെ കേരളത്തിലും ഇസ്ലാം മതം പ്രചരിച്ചു എന്ന് കരുതാം. എന്നാൽ അതിനുമുന്നേ തന്നെ അറബികളും പേർഷ്യക്കാരും എത്യോപ്യരും കേരളത്തിൽ വേരുറപ്പിച്ചിരുന്നു. കേരളത്തിലെ അവസാന ചേര രാജാവ് ചേരമാൻ പെരുമാൾ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിന് സഹായങ്ങൾ ചെയ്തു കൊടുത്തു എന്നു വിശ്വസിക്കുന്നു. സാമൂതിരിമാരുടെ കാലത്ത് മുസ്ലീങ്ങൾ നല്ല സ്വാധീനം നേടിയിരുന്നു, അദ്ദേഹത്തിന്റെ പ്രമുഖ സേനാ നായകൻ ആയിരുന്ന കുഞ്ഞാലി മരയ്ക്കാർ മുസ്ലിം ആയിരുന്നു. പ്രവാചകന്റെ കാലത്ത്തെ ഭിന്നചാരങ്ങളും വിശ്വാസങ്ങളും ഉണ്ടായിരുന്നവർ ഈ മതത്തിലേയ്ക്ക് വരാൻ തുടങ്ങി. എന്നാൽ പ്രവാചകന്റെ കാലശേഷം കുലമഹിമയും വംശീയതയും പുന:സ്ഥപിക്കനുള്ള മുസ്ലിങ്ങളുടെ പ്രവണതകൾ കൂടി വന്നു. സുന്നി- ഷിയാ വിഭാഗങ്ങൾ തമ്മിൽ പ്രശനങ്ങൾ ഉടലെടുത്തു. വിവിധ വിഭാഗങ്ങൾ താഴ പറയുന്നു.- സുന്നി - ഇവർ കുലമഹിമയോ, വംശീയതയോ കൂടാതെ വിശുദ്ധ ഖുർ-ആൻ ആധാരമാക്കി തിരുചര്യകളും വിശ്വസിച്ചുവരുന്നു.
- ഷിയാക്കൾ - ഇവർ പ്രവാചകന്റെ കുലമഹിമ അവകാശപ്പെടുന്നു. പരിശുധിയും വംശീയതയും അടിസ്ഥാനമാക്കിയുള്ള നേതൃത്വവും വിശ്വാസവും അംഗീകരിക്കുന്നവരുമാണിതിൽ. കേരളത്തിൽ പൊതുവെ സുന്നി വിഭാഗക്കാരാണ്. കേരളത്തിലെ സുന്നി വിഭാഗങ്ങൾ കൂടുതലും കർമ്മശാസ്ത്രത്തിൽ ഷാഫി ഇമാമിന്റെ മദ്ഹബ് പിന്തുടരുന്നവരാണ്. മതപരമായി ഭിന്നതകളൊന്നുമില്ലെങ്കിലും വംശീയമായിട്ടുള്ള സുന്നി വിഭാഗങ്ങൾ താഴെയുൾലവയാണ്.
മാപ്പിളമാർ
അറബികൾ ഇവിടുത്തുകാരായ സ്ത്രീകളെ വിവാഹം കഴിക്കുകവഴി ഉരുത്തിരിഞ്ഞ മുസ്ലീങ്ങളാണ് പൊതുവെ മാപ്പിളമാർ. ലക്ഷദ്വീപ്, മലബാറിന്റെ തീരദേശങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. [അവലംബം ആവശ്യമാണ്]- കോയാമാർ എന്ന ഒരു വിഭാഗം അറബി നാടുകളിൽ നിന്നു വന്നവരുടെ പിൻഗാമികളാണ്.[അവലംബം ആവശ്യമാണ്]
കേയിമാർ
തലശ്ശേരി ഭാഗത്തെ പ്രബലരായ മുസ്ലീം വിഭാഗമാണ്. കേയി എന്നാൽ കപ്പലുടമ എന്നർത്ഥം ( അറബിയിൽ). കണ്ണൂരിലെ അലുപ്പിയാണ് ഇതിന്റെ സ്ഥാപകൻ. അദ്ദേഹത്റ്റിന്റെ കുടുംബപ്പേരായ കേയി പേരിനൊപ്പം ദഖ്നി മുസ്ലീംകൾപഠാണികൾ എന്ന പേരിൽ തിരുവിതാംകൂറിൽ അറിയപ്പെടുന്ന വിഭാഗം. കുതിരപ്പടയാളികളായി വിവിധ ഘട്ടങ്ങളിൽ ഡക്കാൻ പീഠഭൂമിയിൽ നിന്നെത്തിയവരാണിവർ
ലബ്ബമാർ
തമിഴ്‌നാട്ടിൽ നിന്നെത്തിയവർറാവുത്തർമാർ
മുസ്ലീം ആധിപത്യമുണ്ടായിരുന്ന കാലഘട്ടങ്ങളിലും അല്ലാത്തപ്പോഴും പല തെന്നിന്ത്യൻ സൈന്യങ്ങളിലും അശ്വസൈന്യവിഭാഗമായിരുന്നു റാവുത്തർമാർ.ഈ വംശത്തിൽ തുർക്ക്-തെന്നിന്ത്യൻ സങ്കരപാരമ്പര്യം (multi ethnic) ഉള്ളതായി സൂചനകൾ ഉണ്ട്. തുർക്കി എന്നർത്ഥം വരുന്ന ‘തുലുക്കർ’ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നത് ഇതിലേക്കുള്ള സാദ്ധ്യതയാണ്. സുന്നി വിഭാഗത്തിലെ 'ഹനഫീ മദ്ഹബ്'(Hanafi school- ഇമാം അബൂഹനീഫയാൽ-699—767 CE- ക്രോഡീകൃതമായ കർമശാസ്ത്രം) പിന്തുടരുന്ന ഇവരുടെ പരമ്പരാഗതഭാഷ തമിഴ് ആണ്. ഇവരുടെ ഉത്പത്തിയെക്കുറിച്ച് ഇനിയും ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ കപ്പൽ കയറിപ്പോയ ഇവരിലെ ഒരു വിഭാഗം മലയ, സിങ്കപ്പൂർ ദേശങ്ങളിൽ കുടിയേറിയിട്ടുണ്ട്. റാവുത്തർ എന്നും റാവ്ടിൻ (Rautin) എന്നും സർനെയിം ഉപയോഗിക്കുന്ന അവർ ഇന്ന് അവിടങ്ങളിൽ പ്രബലവിഭാഗമാണ്. കേരള ചരിത്ര ഗവേഷണ കൌൺസിൽ 'റാവുത്തർമാരുടെ മുന്നൂറു വർഷം' എന്ന ഒരു ചരിത്രപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.തങ്ങൾമാർ
പ്രവാചകൻ മുഹമ്മദ് നബിയുടെ വംശപരമ്പരയിൽപ്പെട്ടവരാണ് തങ്ങൾമാർ. കച്ചവടാവശ്യാർത്ഥം പലകാലഘട്ടങ്ങളിലായി കേരളത്തിലെത്തിയ പ്രവാചകന്റെ കുടുംബ പരമ്പരയിൽപ്പെട്ട ഇവരുടെ പിന്മുറക്കാർ വാണിജ്യരംഗത്തും ഇസ്ലാം മതപ്രബോധനരംഗത്തും പ്രഗല്ഭരായിത്തീർന്നു. മലബാറിലെ കോഴിക്കോട്, പൊന്നാനി, കൊണ്ടോട്ടി, കൊയിലാണ്ടി, വടകര, തലശ്ശേരി എന്നിവിടങ്ങളിലെല്ലാം ധാരാളം തങ്ങൾ കുടുംബങ്ങളുണ്ട്.ക്രിസ്തുമതം
സംഘകാലത്ത് തന്നെ കേരളത്തിൽ ക്രിസ്തുമതം പ്രചാരം നേടിയിരുന്നു. ക്രി.വ. 52 ലാണ് ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന തോമാശ്ലീഹ കേരളത്തിൽ എത്തുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. റോമാക്കാരുടെ പാത അദ്ദേഹം പിന്തുടർന്നു എന്നു കരുതേണ്ടിയിരിക്കുന്നു. യഹൂദന്മാർ ഇവിടെ മുന്നേ തന്നെ വന്നിരുന്നു. അവരായിരിക്കണം തോമാശ്ലീഹയെ ഇങ്ങോട്ട് ആകർഷിച്ചത് എന്ന് കരുതുന്നു.സഭകൾ
കത്തോലിക്കാ വിഭാഗങ്ങൾ, ഓർത്തഡൊക്സ് വിഭാഗങ്ങൾ , മറ്റു പൗരസ്ത്യ സഭകൾ, പ്രൊട്ടസ്റ്റൻറ് സഭകൾകത്തോലിക്കാ വിഭാഗങ്ങൾ
റൊമിലെ മാർപാപ്പാ പരമാധ്യക്ഷനായുള്ള കത്തോലിക്കാ സഭയുടെ മൂന്ന് ഘടകങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.ഓർത്തഡോക്സ് വിഭാഗങ്ങൾ
അവലംബം
- ↑ "Census of India". http://www.censusindia.gov.in/Census_Data_2001/Census_Data_Online/Social_and_cultural/Religion.aspx?cki=MJPdz8hYMlF. ശേഖരിച്ചത്: 2009-04-12.
- ↑ http://www.censusindia.gov.in/Census_Data_2001/Census_data_finder/C_Series/Population_by_religious_communities.htm
- ↑ http://www.hindu.com/2004/09/23/stories/2004092306010500.htm
- ↑ http://www.springerlink.com/index/H18J4H5W37507H21.pdf
- ↑ പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറൻറ് ബുക്സ്. തൃശൂർ.ISBN 81-226-0468-4
- ↑ മനോരമ ഇയർ ബുക്ക് 2006 പേജു 398. മനോരമ പ്രസ്സ് കോട്ടയം, 2006
- ↑ Ram Swarup Joon: History of the Jats, Rohtak, India (1938, 1967)
- ↑ Kishori Lal Fauzdar: Uttar Pradesh ke Madhyakalin Jatvansh aur Rajya, Jat Samaj, Monthly Magazine, Agra, September-October 1999